യൂത്ത് കോണ്‍ഗ്രസ് എടത്തല കെ എസ് ഇ ബി ഓഫിസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി

Web Desk
1 Min Read

ആലുവ: പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന അമിത വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് എടത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടത്തല കെ എസ് ഇ ബി ഓഫിസിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജിന്‍ഷാദ് ജിന്നാസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

city exchange

മണ്ഡലം പ്രസിഡന്റ് എം എം സക്കീര്‍ അധ്യക്ഷത വഹിച്ചു. ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് നൊച്ചിമ മണ്ഡലം പ്രസിഡന്റ് എ എ മാഹിന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ എം ഷംസുദ്ദീന്‍, ടി എം എ കെരീം, പി കെ എല്‍ദോസ്, എം എ ഹാരിസ്, സിറാജ് ചേനക്കര, എം പി കുഞ്ഞുമുഹമ്മദ്, അസീസ് തച്ചയില്‍, എം ആര്‍ ഗോപകുമാര്‍, അഷറഫ് ചെട്ടിക്കാട്ട്, പരീക്കുഞ്ഞ്, അട്ടക്കാട്ട് ഷൈനി ടോമി, ജാസ്മിന്‍ മുഹമ്മദ്, സൈന മിറാസ്, നിസാര്‍ മാഷ്, പി ബി അലി, അബ്ബാസ്, സജിന്‍ എടത്തല, ഹക്കീം എട്ടുകാട്ടില്‍, അമീന്‍, ഷഫീക് മുഹമ്മദ്, രമേശ്കുമാര്‍, പി ഐ ബഷീര്‍, ഷിജാര്‍ അട്ടക്കാട്ട്, ശിഹാബ് മനയില്‍, ജബ്ബാര്‍ചാലയില്‍, മുഹമ്മദ് ഷെഫീഖ്, ജാഫര്‍, വൈഷ്ണവ് കുഞ്ചാട്ടുകര, സി ബി അബ്ബാസ്, സി എസ് ജമാല്‍, ബെന്യാമിന്‍, അമാന്‍ സൈതു, റമീസ് ഹുസൈന്‍, ആഷിന്‍ സി എ, ശഫാസ് അമീര്‍, ഷാഫി കെ എ, റഹീം നഗര്‍, സമീല്‍ കെ പി, യുനിസ് കെ എ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!