ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ പുതിയ ക്യാമ്പസ് ജനുവരി അഞ്ചിന് അബു ഹമൂറില്‍ സോഫ്റ്റ് ഓപ്പണിംഗ്

Web Desk
1 Min Read

ദോഹ: ഭവന്‍സ് പബ്ലിക് സ്‌കൂള്‍ അബു ഹമൂറില്‍ നിര്‍മിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്യാമ്പസിന്റെ സോഫ്റ്റ് ഓപ്പണിംഗ് ജനുവരി 5 തിങ്കളാഴ്ച നടത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കഴിഞ്ഞ മാസം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

city exchange

ചെയര്‍മാന്‍ ജെ കെ മേനോനും ഡയറക്ടര്‍ ബോര്‍ഡും അറിയിച്ചതനുസരിച്ച് പുതിയ ക്യാമ്പസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഭവന്‍സ് പബ്ലിക് സ്‌കൂളിന്റെ നിലവിലുള്ള എല്ലാ ക്യാമ്പസുകളും ഈ ഒരൊറ്റ അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രത്തിലേക്ക് ഏകീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും സമ്പുഷ്ടമായ പഠനാന്തരീക്ഷവും ഒരുക്കുന്നതിനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധതയിലെ പ്രധാന നാഴികക്കല്ലാണ് ഈ മാറ്റം.

2026 ഫെബ്രുവരിയില്‍ വിശുദ്ധ റമദാന്‍ മാസത്തിന് മുന്‍പ്, ഗ്രാന്‍ഡ് ഇനോഗറേഷന്‍ ചടങ്ങ് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ബോര്‍ഡ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസ്സവും ഉണ്ടാകാതിരിക്കാനാണ് ഉദ്ഘാടന തിയ്യതി ശ്രദ്ധാപൂര്‍വ്വം നിശ്ചയിച്ചിരിക്കുന്നത്.

ഭവന്‍സ് പബ്ലിക് സ്‌കൂള്‍ അല്‍ മിസ്‌നദ് എഡ്യൂക്കേഷന്‍ സെന്ററിന്റെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ, വിദ്യാഭ്യാസത്തിലെ മികവിന്റെ ദീര്‍ഘകാല പാരമ്പര്യമുള്ള ഭാരതീയ വിദ്യാഭവന്റെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

- Advertisement -
Ad image

ഈ സുപ്രധാന മാറ്റത്തിന്റെ ഘട്ടത്തില്‍ തുടര്‍ച്ചയായ പിന്തുണയും സഹകരണവും നല്‍കിയ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റ് എല്ലാ പങ്കാളികള്‍ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!