

ദോഹ: ഫിഫ ലോകകപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട പദ്ധതികളെല്ലാം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു. പതിനെട്ടായിരം കിലോമീറ്റര്‍ റോഡ്, ഇരുന്നൂറിലേറെ പാലങ്ങള്‍, 143 തുരങ്കള്‍ തുടങ്ങിയ പദ്ധതികളാണ് അശ്ഗാല്‍ പൂര്‍ത്തിയാക്കിയത്.

നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് അശ്ഗാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. രാജ്യത്തെ എല്ലാ മേഖലകളിലും റോഡ് ശൃംഖല കൈവരിക്കുകയും സ്‌റ്റേഡിയങ്ങളിലേക്കും പ്രധാന നഗരങ്ങളേയും പാര്‍പ്പിട കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുകയും ചെയ്യുന്നു.
