കെ എം സി സി ബഹ്റൈന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി

Web Desk
1 Min Read

മനാമ: കെ എം സി സി ബഹ്റൈന്‍ 2027- 29 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പ്രൗഢമായ തുടക്കം. മുന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വി എച്ച് അബ്ദുള്ള, അബ്ദുല്‍ കരീം മാസ്റ്റര്‍, വനിതാ വിംഗ് പ്രസിഡന്റ് മാഹിറ ഷമീര്‍ എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി പ്രസിഡന്റ് ഹബീബ് റഹ്മാന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

city exchange

മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റസാഖ് മൂഴിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

‘ഒരംഗത്വം ഒരായിരം കൈത്താങ്ങ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നവംബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെ നീണ്ടുനില്‍ക്കും. മെമ്പര്‍ഷിപ്പ് നിയമാവലികള്‍ ക്യാമ്പയിന്‍ കണ്‍വീനര്‍ അഷ്‌റഫ് കാട്ടില്‍പീടിക അവതരിപ്പിച്ചു.

കെ എം സി സി ബഹ്റൈന്‍ അല്‍ അമാന സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിന്റെ പ്രവര്‍ത്തനങ്ങള്‍ അല്‍ അമാന ക്യാമ്പയിന്‍ ചെയര്‍മാന്‍ അഷ്‌റഫ് കക്കണ്ടി വിശദീകരിച്ചു.

- Advertisement -
Ad image

‘വീണുപോയാല്‍ അനാഥമാകുന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച ചരിത്രത്തിന്റെ ആവര്‍ത്തനത്തിനായി’ വിങ്‌സ് അപ്പ് സീസണ്‍ 3 എന്ന പേരില്‍ നടക്കുന്ന അല്‍ അമാന ക്യാമ്പയിന്‍ നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ്.

ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര സ്വാഗതവും കെ പി മുസ്തഫ നന്ദിയും പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ എ പി ഫൈസല്‍, റഫീഖ് തോട്ടക്കര, എന്‍ കെ അബ്ദുല്‍ അസീസ്, സഹീര്‍ കാട്ടാമ്പള്ളി, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിതാഴ, എസ് കെ നാസ്സര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!