രുചി മുകുളങ്ങള്‍ക്ക് ഉത്സവം തീര്‍ക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന് ഉത്സവാന്തരീക്ഷത്തില്‍ റീ ഓപ്പണിംഗ്

Web Desk
1 Min Read

ദോഹ: ഫരീജ് അബ്ദുല്‍ അസീസിലെ ഇന്ത്യന്‍ കോഫി ഹൗസ് റീഓപ്പണിംഗ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. സെലിബ്രിറ്റി ആങ്കറും നടനുമായ മിഥുന്‍ രമേശ്, ക്യാന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഡോ. സി കെ നൗഷാദ് തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി വ്യക്തിത്വങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റീ ഓപ്പണിംഗ് ചടങ്ങ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നത്.

city exchange

2014 നവംബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് ദോഹയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിട്ട സാഹചര്യത്തിലാണ് എട്ടു മാസത്തിലേറെയായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി സെലിബ്രേറ്റ് ഓണം വിത്ത് മഞ്ജു വാര്യര്‍ ആന്റ് മിഥുന്‍ എന്ന പേരില്‍ റിജന്‍സി ഹാളില്‍ ഓണസദ്യയും മറ്റാഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദോഹയിലെ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച കലാ- സാംസ്‌ക്കാരിക പരിപാടികളോടൊപ്പം 28 ഇനം വിഭവങ്ങളോടു കൂടിയ ഓണസദ്യയും വിളമ്പി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ദോഹയിലെ അമേച്വര്‍ ഷെഫുകള്‍ക്കായി ഡെസേര്‍ട്ട് മേക്കിംഗ് കോണ്‍ടെസ്റ്റ് നടത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്നും തെരഞ്ഞെടുത്ത മൂന്നു പേര്‍ക്ക് മഞ്ജുവാര്യര്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.

- Advertisement -
Ad image

ഇന്ത്യന്‍ തനത് രുചിയിലുള്ള ഭക്ഷണത്തോടൊപ്പം ആകര്‍ഷകമയാ ചുറ്റുപാടുകളും വാഹന പാര്‍ക്കിംഗ് സൗകര്യവും ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാനാവുന്നതും ഇന്ത്യന്‍ കോഫി ഹൗസിന്റെ പ്രത്യേകതകളാണ്.

Share This Article
Leave a Comment
error: Content is protected !!