പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

Web Desk
0 Min Read

തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞിട്ടും നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തിരുത്താത്ത സാഹചര്യത്തില്‍ പാലാ ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. പരാമര്‍ശം തിരുത്താതിരിക്കുന്നത് കേരളീയ സമൂഹത്തോടുള്ള നിഷേധാത്മക നിലപാടാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. പ്രസ്താവന വന്ന ആദ്യ ഘട്ടത്തില്‍ ബിഷപ്പിനെതിരെ സംസാരിച്ച സര്‍ക്കാര്‍ പിന്നീട് പിന്നോട്ട് പോയെന്നും തൊടിയൂര്‍ കൂട്ടിച്ചേര്‍ത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!