മത സ്പര്‍ദ്ധ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ നാടിനാപത്ത്: എസ് വൈ എസ്

Web Desk
1 Min Read

പെരിങ്ങോട്ടുകര: ജിഹാദ് എന്ന അറബി പദം കഠിനമായി പരിശ്രമിക്കുക അഥവാ ശാരീരിക ഇച്ഛയില്‍ നിന്നും മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിതം ക്രമീകരിക്കുക എന്ന ആശയത്തെ തീവ്രവാദിന്റെയും ഭീകര വാദത്തിന്റെയും പട്ടികയിലേക്ക് ചേര്‍ത്തി മുസ്ലിം സമൂഹത്തെ താറടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് തീര്‍ത്തും അപലപനീയമാണെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ അശ്‌റഫി ചേര്‍പ്പ് പറഞ്ഞു.

city exchange

സമാധാനവും സഹോദര്യവും സഹിഷ്ണുതയും സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടവര്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശം ഏറെ ഛിദ്രതക്ക് വഴിമരുന്നിടാന്‍ പ്രേരകമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ സംഘടിപ്പിച്ച സ്റ്റെപ്പ് അപ്പ് ക്യാമ്പില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.


പ്രവര്‍ത്തക ശാക്തീകരണം ലക്ഷ്യംവെച്ച് പെരിങ്ങോട്ടുകര ശാന്തി പാലസില്‍ നടന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പില്‍ നാലു സര്‍കിളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുത്തത്. എസ് വൈ എസ് തൃപ്രയാര്‍ സോണ്‍ പ്രസിഡന്റ് നിസാര്‍ സഖാഫി തളിക്കുളം അധ്യക്ഷത വഹിച്ചു. ക്യാമ്പില്‍ ഒമാന്‍ ഐ സി എഫ് പ്രതിനിധി ശാഹുല്‍ ഹമീദ് ഹാജി പെരിങ്ങോട്ടുകര ഉദ്ഘാടനം നിര്‍വ്വഹിച്ചു.

റഷീദ് മാസ്റ്റര്‍ പെരിഞ്ഞനം ജനറല്‍ ലീഡര്‍ ഷിപ് എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. നൗഫല്‍ തങ്ങള്‍ ചിറക്കല്‍, നൗഫര്‍ സഖാഫി അന്തിക്കാട്, ബഷീര്‍ താന്ന്യം, ഷജീര്‍ പടിയൂര്‍, ആദില്‍ വാടാനപ്പള്ളി എന്നിവര്‍ സംസാരിച്ചു. അമീര്‍ തളിക്കുളം സ്വാഗതവും സി കെ അബ്ദുല്‍ സത്താര്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!