
ആലുവ: തോട്ടുമുഖം പാലത്തിനോട് ചേര്‍ന്ന കുടിവെള്ള വിതരണ പൈപ്പിന്റെ എയര്‍ വാല്‍വില്‍ നിന്ന് വെള്ളം തെറിക്കുന്നത് ദുരിതമാകുന്നു. ശക്തമായി തെറിക്കുന്ന വെള്ളം യാത്രക്കാരുടെ മേലും സമീപത്തെ വ്യാപാരികളിലേക്കുമാണ് വീഴുന്നത്.

സമീപത്തെ ഉയര്‍ന്ന പ്രദേശത്തുള്ള ടാങ്കിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പായതിനാല്‍ പ്രഷര്‍ കൂടുതലാണെന്നും അതാണ് വെള്ളം പുറത്തേക്ക് ചീറ്റുന്നതിന് കാരണമെന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. പ്രഷര്‍ കുറച്ചാല്‍ ഉയര്‍ന്ന ഭാഗത്തേക്ക് വെള്ളം കയറില്ല. എയര്‍ വാല്‍വ് വഴി വെള്ളം പുറത്തേക്ക് പോയില്ലെങ്കില്‍ പൈപ്പ് പൊട്ടാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ വെള്ളം യാത്രക്കാരുടെ മേലും വ്യാപാര സ്ഥാപനങ്ങളിലേക്കും തെറിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

