

ആലുവ: അണക്കെട്ടുകള്‍ തുറന്നതിനെ തുടര്‍ന്ന് പുഴകളില്‍ വെള്ളം കൂടുതലായി എത്തുന്നതില്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് ആലുവ താലൂക്കിലേക്ക് 10 മത്സ്യബന്ധന ബോട്ടുകള്‍ അനുവദിച്ചു. ഇതില്‍ എട്ടെണ്ണം ആലുവയിലെത്തിയപ്പോള്‍ പുളിഞ്ചോട് ജംഗ്ഷനില്‍ ആലുവ എം എല്‍ എ സ്വീകരിച്ചു.

ബോട്ടുകളില്‍ നാലെണ്ണം ആലുവയില്‍ കേന്ദ്രീകരിക്കുകയും നാലെണ്ണം കാലടിയിലേക്ക് അയക്കുകയും ചെയ്തു. രാത്രിയോടെ ബാക്കി രണ്ട് ബോട്ടുകള്‍ കൂടി എത്തും.

ചൂര്‍ണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും അന്‍വര്‍ സാദത്ത് എം എല്‍ എയോടൊപ്പം ഒപ്പം ഉണ്ടായിരുന്നു.
