

കോഴിക്കോട്: അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിലെ റിട്ടേര്‍ഡ് ഡെപ്യൂട്ടി ഡയറക്ടറും കോഴിക്കോട് മുന്‍ മേയറും എം പിയുമായിരുന്ന എ കെ പ്രേമജത്തിന്റെ ഭര്‍ത്താവുമായ ഡോ. കെ രവീന്ദ്രനാഥ് (84) വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. കോഴിക്കോട് വീട്ടിലായിരുന്നു മരണം.

മക്കള്‍: പ്രേംനാഥ് രവീന്ദ്രനാഥ് (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ), ഡോ. പ്രവീണ്‍ രവീന്ദ്രനാഥ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ലയ അശോകന്‍, ഡോ. എവലിന്‍ മനോഹര്‍ (ഓസ്‌ട്രേലിയ).
