

കൊച്ചി: ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ ‘വീകം’ത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം കുര്യന്‍സ് വീട്ടില്‍ നടന്ന ചടങ്ങില്‍ നിര്‍മ്മാതാക്കളായ ഏബ്രഹാം മാത്യു, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. ഷീലു എബ്രഹാം, ദിനേഷ് പ്രഭാകര്‍, മുത്തുമണി, ഡയാന ഹമീദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം പുറത്തിറങ്ങിയിരുന്നു. കുമ്പരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് വീകം. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ സിദ്ധിഖ്, ഷീലു എബ്രഹാം, അജു വര്‍ഗീസ്, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍, ഡയാന ഹമീദ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ധനേഷ് രവീന്ദ്രനാഥ് ആണ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിംഗ്- ഹരീഷ് മോഹന്‍, സംഗീതം- വില്യംസ് ഫ്രാന്‍സിസ്, കലാസാംവിധാനം- പ്രദീപ് എം വി, പ്രൊജക്റ്റ് ഡിസൈന്‍- ജിത്ത് പിരപ്പന്‍കോഡ്, വസ്ത്രലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ഷാജി പുല്പള്ളി, ഫിനാന്‍സ് കണ്ട്രോളര്- അമീര്‍ കൊച്ചിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനു സജീവന്, ക്രീയേറ്റീവ് കോര്‍ഡിനേറ്റര്‍- മാര്ട്ടിന് ജോര്‍ജ് അറ്റവേലില്‍, അസോസിയേറ്റ് ഡയറക്ടര്‍സ്- സംഗീത് ജോയ്, സക്കീര്‍ ഹുസൈന്, മുകേഷ് മുരളി, പി ആര് ഒ- പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അരുണ്‍ പൂക്കാടന്‍ ആന്റ് പ്രതീഷ് ശേഖര്‍, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, മീഡിയ ഡിസൈന്‍- പ്രമേഷ് പ്രഭാകര്‍.

