

ജീവിക്കാനുള്ള അഭിനിവേഷമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ഒരേയൊരു ലക്ഷ്യമെന്നും ആത്മവിശ്വാസത്തോടെയുള്ള പരിശ്രമം പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുമെന്നും ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. ഒറേറ്റേഴ്‌സ് ഫോറം മൂന്നാം വാര്‍ഷികാഘോഷ പരിപാടികളില്‍ സംബന്ധിക്കുകയായിരുന്നു അദ്ദേഹം.

ഒറേറ്റേഴ്‌സ് ഫോറം മുഖ്യ രക്ഷാധികാരി ഒ എച്ച് റഹ്മാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷനല്‍ ചില്‍ഡ്രന്‍ പീസ് പ്രൈസ് ഫൈനലിസ്റ്റ് മുഹമ്മദ് ആസിം മുഖ്യാതിഥിയായിരുന്നു. അഡ്വ. മഹേഷ് വിജയകൃഷ്ണന്‍, റഫീഖ് മേലേപ്പുറത്ത്, അലിഹസന്‍ തച്ചറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

