സത്യപാലിന്റെ ചിത്രപ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ ലൈന്‍സ്’ ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ ടി എ സത്യപാലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ‘വീലിങ് ഓണ്‍ ബോര്‍ഡര്‍ ലൈന്‍സ്’ ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആരംഭിച്ചു. ബിനാലെ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കൊച്ചി ആര്‍ട്ട് വീക്കിനോട് അനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.

city exchange

സി ജി എച്ച് എര്‍ത്ത് എം ഡിയും സി ഇ ഒയുമായ മൈക്കിള്‍ ഡോമിനിക് അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, കെ ജെ മാക്സി എം എല്‍ എ, ബോസ് കൃഷ്ണാമാചാരി, ഡോ. സി എസ് ജയറാം, ഡോ. സി ബി സുധാകരന്‍, ബി ആര്‍ അജിത്ത്, ബാബു ജോണ്‍, ജോസ് ഡോമിനിക് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഡോ. സി ബി സുധാകരന്‍ രചിച്ച ഫ്രെഡ്രിക് ജെയിംസണ്‍ എന്ന മലയാളം പുസ്തകം പി രാജീവ് പ്രകാശനം ചെയ്തു. പ്രദര്‍ശനം 2022 ജനുവരി 12 വരെ തുടരും.

Share This Article
Leave a Comment
error: Content is protected !!