അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് പരിശീലനവും ജോലിയും നല്കാന്‍ ബഹുരാഷ്ട്ര കമ്പനികള്‍

Web Desk
1 Min Read

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയിലെത്തുന്ന അഭയാര്‍ഥികള്‍ക്ക് ജോലി നല്‍കാന്‍ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറെടുക്കുന്നു. ഫേസ്ബുക്ക്, ആമസോണ്‍, ഫൈസര്‍ എന്നിവ അഫ്ഗാന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ജോലി നല്കുന്ന ബഹുരാഷ്ട്ര കമ്പനി കൂട്ടായ്മയില്‍ 33 കമ്പനികളാണുള്ളത്. അഭയാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ടെന്റ് കൂട്ടായ്മയാണ് പതിനായിരത്തോളം അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് ജോലിയും മറ്റ് പരിശീലനങ്ങളും നല്‍കുന്നത്.

city exchange


അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ടെന്റ് കൂട്ടായ്മ ആരംഭിച്ചത്. അമേരിക്കന്‍ ഫുഡ് കമ്പനിയായ ചൊബാനിയുടെ സ്ഥാപകനായ ഹംദി ഉലുകായയാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.


ലോകമെമ്പാടുമുള്ള ആളുകളുടെ പ്രധാന ആവശ്യങ്ങള്‍ തങ്ങള്‍ മനസ്സിലാക്കുന്നുവെന്നാണ് ടെന്റ് കൂട്ടായ്മയില്‍ ചേരുമ്പോള്‍ ഫൈസര്‍ സി ഇ ഒ ആല്‍ബര്‍ട്ട് ബൗള പറഞ്ഞത്. ലോകത്തിലുള്ള എല്ലാവരും പരിപാലിക്കപ്പെടണമെന്നാണ് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതെന്നും ഇക്കാരണത്താലാണ് ടെന്റ് കൂട്ടായ്മയില്‍ ചേര്‍ന്നിട്ടുള്ളതെന്നും ബൗള കൂട്ടിച്ചര്‍ത്തു.


ആമസോണ്‍ നേരത്തേയും അഭയാര്‍ഥികള്‍ക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങവും നല്‍കിത്തുടങ്ങിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തിയ വിദഗ്ധര്‍ക്ക് കോര്‍പ്പറേറ്റ് ജോലികള്‍ ഉള്‍പ്പെടെ ആമസോണ്‍ നല്‍കിയിരുന്നു.

- Advertisement -
Ad image


തങ്ങളുടെ തൊഴില്‍ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ആമസോണില്‍ നിയമിക്കുന്നതെന്നും തങ്ങളുടെ തൊഴില്‍ മേഖല വിപുലീകരിക്കുന്നതിന് ടെന്റുമായുള്ള കൈകോര്‍ക്കല്‍ സഹായകരമാണെന്നും ആമസോണിന്റെ പീപ്പിള്‍ എക്സ്പീരിയന്‍സ് ആന്റ് ടെക്നോളജി സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗാലറ്റി പറഞ്ഞു.


അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് ജോലിയും മറ്റു തരത്തിലുള്ള പിന്തുണയും നല്കാനും തങ്ങളെപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!