
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപം ശക്തമായ സ്‌ഫോടനം. 8 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടത് നഗരത്തില്‍ വന്‍ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ചെങ്കോട്ടയുടെ പ്രധാന കവാടത്തില്‍ നിന്ന് ഏകദേശം 150 മീറ്റര്‍ അകലെയുള്ള തിരക്കേറിയ റോഡരികിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടന്ന പ്രദേശം ഡല്‍ഹി മെട്രൊയുടെ വയലറ്റ് ലൈനിലെ ലാല്‍ കില മെട്രൊ സ്റ്റേഷന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഒരു പെട്ടിയിലോ ബാഗിലോ ആണ് സ്‌ഫോടകവസ്തു ഉണ്ടായിരുന്നത്. സ്ഥലത്തെത്തിയ ഡല്‍ഹി പൊലീസും ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡും സ്ഥലത്ത് തെരച്ചില്‍ നടത്തി. സ്‌ഫോടനത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
