NEWS
സ്‌കൂട്ടിയില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥി മരിച്ചു
താമരശ്ശേരി: വെഴുപ്പുരില്‍ സ്‌കൂട്ടിയില്‍ ടിപ്പറിടിച്ച് കൂരാച്ചുണ്ട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. കൂരാച്ചുണ്ട് ടൗണിലെ കച്ചവടക്കാരനായ കാളങ്ങാലിയിലെ പടിഞ്ഞാറ്റിടത്തില്‍ ബിനുവിന്റേയും വിജിലയുടേയും മകന്‍ സച്ചു എന്ന് വിളിക്കുന്ന ജീവന്‍ (18) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന സഹപാഠി കരിയാതുംപാറ സ്വദേശി ആദശ് (18) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കിഷന്‍, ശിവാനി എന്നിവര്‍ ജീവന്റെ സഹോദരങ്ങളാണ്.
Continue Reading