

ആലുവ: താങ്ങാനാവാത്ത ചികിത്സാ ചിലവുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നു ഡോ. രാധാകൃഷ്ണന്‍ പറഞ്ഞു. ടി കെ ആര്‍ എ ലൈബ്രറിയും പബ്ലിക് പ്ലാറ്റ്‌ഫോറവും ചേര്‍ന്ന് ആരംഭിച്ച മരുന്ന് പെട്ടിയുടെ ഉദ്്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരിന്നു അദ്ദേഹം.

പബ്ലിക് പ്ലാറ്റ്‌ഫോറം നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതിയുടെ 115-ാമത് പെട്ടിയാണ് ഡോ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. തോട്ടക്കാട്ടുകര ഐ കെയര്‍ ഫാര്‍മസി ഉടമ ഡോക്ടര്‍ ഡാലി വിബിന്‍ സംഭാവന ചെയ്ത അയ്യായിരം രൂപ വില വരുന്ന മരുന്നുകളായിരിന്നു ആദ്യമായി പെട്ടിയില്‍ നിക്ഷേപിച്ചത്. ഈ ഫാര്‍മസിയില്‍ നിന്നും വാങ്ങുന്ന മരുന്നുകള്‍ക്ക് കിഴിവുകളും ഓഫറുകളം നല്‍കി.

വാര്‍ഡ് കൗണ്‍സിലര്‍ ടിന്റു രാജേഷ് അധ്യക്ഷതവ ഹിച്ചു. ഡോ. കെ കെ റഷീദ്, പി എ ഹംസക്കോയ, കെ കെ ചന്ദ്രബോസ്, ബാബു കൊല്ലംപറമ്പില്‍, അജിത്കുമാര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
