

ന്യൂഡല്‍ഹി: അങ്കമാലി ഇന്‍കെല്‍ പാര്‍ക്കിലെ നിര്‍ദിഷ്ട എം എസ് എം ഇ ടെക്‌നോളജി സെന്ററിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനുള്ള നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി കേന്ദ്ര എം എസ് എം ഇ സഹമന്ത്രി ശോഭ കരന്ദ്ലാജെയെ സന്ദര്‍ശിച്ച് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ടെക്‌നോളജി സെന്റര്‍ സിസ്റ്റം പ്രോഗ്രാമിന് (ടി സി എസ് പി) കീഴില്‍ ആരംഭിച്ച പദ്ധതി ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ വളര്‍ച്ചക്കും യുവജനങ്ങളുടെ കൗശല വികസനത്തിനും മികവുറ്റ സംഭാവന നല്‍കാന്‍ കഴിയുന്ന ഒന്നാണ്. ഈ പദ്ധതിയ്ക്കായി 15 ഏക്കര്‍ ഭൂമി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനിലൂടെ കേരള സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ചതാണ്.

ഒപ്പം പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണത്തിനും യന്ത്രങ്ങളുടെ വാങ്ങലിനും 113 കോടി രൂപയുടെ നിക്ഷേപം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ 2018 ഏപ്രില്‍ 19ന് കരാര്‍ ഏര്‍പ്പെട്ടിട്ടുള്ള പദ്ധതി നീണ്ടകാലമായി അനിശ്ചിതത്വത്തിലാണ്.
ആയതിനാല്‍ എം എസ് എം ഇ മേഖലയ്ക്ക് വലിയ പ്രയോജനം നല്‍കുന്നതും യുവാക്കളെ സാങ്കേതിക പരിജ്ഞാനത്തോടെ സമ്പന്നരാക്കുകയും മേഖലയിലെ സമ്പത്ത് വികസനത്തിന് വഴിയൊരുക്കാന്‍ പ്രാപ്തവുമായ മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അടിയന്തര ഇടപെടല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് എം പി മന്ത്രിയോട് ആവശ്യപ്പെട്ടു.
