ഇ എം ഇ എ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ജേഴ്‌സി പ്രകാശനം നടത്തി

Web Desk
1 Min Read

ദോഹ: കാമ്പസ് ലീഗ് 24 ഇന്റര്‍-കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇ എം ഇ എ കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്ററിന് സ്പീഡ് വേ കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്ത ജേഴ്‌സി പ്രകാശന ചടങ്ങ് ഹിലാലിലെ അറോമ റസ്റ്റോറന്റില്‍ നടന്നു.

city exchange

ജേഴ്‌സി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗവും ലോക കേരള സഭ അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ടീം ക്യാപ്റ്റന്‍ ഷബീര്‍ പള്ളിപ്പറമ്പന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

കായിക മത്സരങ്ങള്‍ സമൂഹത്തില്‍ ഐക്യം, സഹകരണ മനോഭാവം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ചടങ്ങില്‍ സ്പീഡ്വേ കാര്‍ഗോ മാനേജര്‍ ഷബിന്‍ അഹമ്മദ് മുഖ്യാതിഥിയായെത്തി. ഇ എം ഇ എ മുന്‍ വിദ്യാര്‍ഥികളായ നിരവധി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

- Advertisement -
Ad image

അക്ബര്‍ കെ ടി, ഷബീബ് കൊണ്ടോട്ടി, ഷബീര്‍ ചേന്നമംഗല്ലൂര്‍, ഷമീര്‍ മണ്ണറോട്ട്, റബി റഹ്മാന്‍, ആഷിഫ് നാദാപുരം, റിയാസ്, അനസ് പെരിഞ്ചിരി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!