

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ആനിവേഴ്‌സറി മെഗാ പ്രമോഷന്റെ രണ്ടാംഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു.

2024 ഒക്ടോബര്‍ നാലിന് തുടങ്ങി ഡിസംബര്‍ 25 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാനപദ്ധതിയില്‍ പങ്കാളികളാകാം.

ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ എട്ട് വിജയികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഭാഗ്യശാലികള്‍ക്ക് 10000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനമായി നല്‍കുന്നത്. ഗ്രാന്‍ഡ് മാള്‍ ീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍, സിഇഒ ശരീഫ് ബി സി, ജി എം അജിത്കുമാര്‍, മറ്റു മാനേജ്‌മെന്റങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അടുത്ത എട്ട് പേര്‍ക്കുള്ള മൂന്നാം ഘട്ടം ഡിസംബര്‍ 26ന് നറുക്കെടുപ്പ് നടക്കും. അന്നേ ദിവസം തന്നെ മെഗാ ബമ്പര്‍ വിജയികളെയും തിരഞ്ഞെടുക്കും. രണ്ട് പുത്തന്‍ ചങ്കന്‍ സിഎസ് കാറുകളാണ് മെഗാ ബമ്പര്‍ സമ്മാനം.
മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ സി സി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

