ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒന്‍പതാമത് ഔട്ട്‌ലെറ്റ് അല്‍ അതിയയില്‍

Web Desk
1 Min Read

ദോഹ: കഴിഞ്ഞ 11 വര്‍ഷമായി ഖത്തറിലെ റീട്ടെയില്‍ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഒന്‍പതാമത് ഔട്ട്‌ലെറ്റ് ഫെബ്രുവരി 23ന് ഞായറാഴ്ച അല്‍ അതിയയില്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ ബിസിനസ് രംഗത്തെ പ്രമുഖരും വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കമ്യുണിറ്റി നേതാക്കളും പങ്കെടുക്കുമെന്ന് റീജന്‍സി ഗ്രൂപ്പ് എം ഡി ഡോ. അന്‍വര്‍ അമീന്‍ അറിയിച്ചു.

city exchange

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ പ്രമോഷനുകളും ഓരോ പര്‍ച്ചേസിനും സ്പെഷല്‍ ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗ്രോസറി ഫുഡ്, നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ബ്രഡ് ആന്‍ഡ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍, പെര്‍ഫ്യൂം, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്റ്റേഷനറി വിഭാഗങ്ങളിലായി ഉത്പന്നങ്ങളുടെ വലിയൊരു ശേഖരം തന്നെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, ഗാര്‍മെന്റ്‌സ് തുടങ്ങിയവയും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷം പുതുതായി അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി തുറക്കന്നതിന്റെ മുന്നോടിയായാണ് പുതിയ സംരംഭമെന്നും റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!