സൗദി സ്ഥാപന ദിനത്തിന്ന് ആശംസകള്‍ നേര്‍ന്ന് ഡോ. ഹുസൈന്‍ മടവൂര്‍

Web Desk
1 Min Read

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ഥം സൗദി അറേബ്യയിലെത്തിയ കെ എന്‍ എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ സൗദി സ്ഥാപനദിനത്തില്‍ സൗദി ജനതക്കും ഭരണകൂടത്തിന്നും ആശംസകള്‍ നേര്‍ന്നു.

city exchange

ക്രിസ്ത്വബ്ദം 1727ല്‍ ഇമാം മുഹമ്മദ് ബിന്‍ സുഊദിന്റെ നേതൃത്വത്തില്‍ റിയാദിനടുത്ത ദര്‍ഇയ്യ കേന്ദ്രീകരിച്ച് ഒന്നാം സൗദി ഭരണകൂടം സ്ഥാപിതമായത് ഫെബ്രുവരി 22നായിരുന്നു. മൂന്ന് നൂറ്റാണ്ട് കാലത്തെ ധന്യമായ ചരിത്രവും സാംസ്‌കാരിക പാരമ്പര്യവും രാഷ്ട്രം കൈവരിച്ച നേട്ടങ്ങളും ആധുനിക ലോകത്തെയും സൗദിയിലെ പുതിയ തലമുറയെയും പരിചയപ്പെടുത്താനാണ് എല്ലാ വര്‍ഷവും ഫെബ്രുവരി 22ന് സൗദിയില്‍ സ്ഥാപക ദിനം സമുചിതമായി ആചരിച്ച് വരുന്നത്.

മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി.
പ്രധാന പട്ടണങ്ങളില്‍ സൗദിയുടെ ചരിത്രവും സംസ്‌കാരവും കലകളും ഉള്‍ക്കൊള്ളിച്ചുള്ള പൈതൃകോത്സവങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

അല്‍ ഖൈസറിയ ഹെരിറ്റേജ് നൈറ്റ് ഫെസ്റ്റിവെല്‍ ഡോ. ഹുസൈന്‍ മടവൂര്‍ സന്ദര്‍ശിച്ചു. അല്‍ അഹ്‌സാ ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ അദ്ദേഹത്തെ സൗദി വസ്ത്രമണിയിച്ച് സ്വീകരിച്ചു.

- Advertisement -
Ad image

സൗദി രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങള്‍ സ്ഥാപനകാലത്ത് ഇമാം ഭരണാധികാരി ഇമാം മുഹമ്മദ് ബിന്‍ സുഊദും മതപരമായ കാര്യങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബുമാണ് കൈകാര്യം ചെയ്തിരുന്നത്. പിന്നീട് അവര്‍ രണ്ടു പേരുടെയും വംശത്തില്‍ പെട്ടവര്‍ തന്നെ ഭരണകാര്യങ്ങള്‍ക്കും മതകാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി. 1934 ല്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്വത്തില്‍ നിരവധി നാട്ടു രാജ്യങ്ങളെ ഏകോപിപ്പിച്ച് വിശാലമായ സൗദി രാഷ്ട്രം നിലവില്‍ വന്നു. ഇന്നും സൗദിയില്‍ ഭരണം നടത്തുന്നത് ഇമാം മുഹമ്മദ് ബിന്‍ സുഊദിന്റെ പിന്‍മുറക്കാരായയ ആലു സുഊദും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ സന്തതി പരമ്പരയായ ആലുശൈഖ് എന്നറിയപ്പെടുന്ന പണ്ഡിതന്‍മാരുമാണ്. ആ പാരമ്പര്യം ഇപ്പോഴും തുടരുന്നു. ഇപ്പോഴത്തെ ഭരണാധികാരി സല്‍മാന്‍ ആലു സുഊദ് രാജാവും മതപരമായ നേതൃത്വം ഉന്നത പണ്ഡിത സഭ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖുമാണ്.

സൗദി സ്ഥാപനദിനത്തിലെ സാംസ്‌കാരിക വൈജ്ഞാനിക പരിപാടികള്‍ നേരിട്ടറിയാന്‍ കഴിഞ്ഞതില്‍ ഹുസൈന്‍ മടവൂര്‍ നന്ദി പ്രകാശിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!