പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹപ്പൊതിയുമായി നടുമുറ്റം ഖത്തറെത്തും

Web Desk
1 Min Read

ദോഹ: വ്രത വിശുദ്ധിയുടെ ദിനരാത്രങ്ങള്‍ അവസാനിക്കുമ്പോള്‍ പെരുന്നാള്‍ ആഘോഷം വ്യത്യസ്തമാക്കാന്‍ നടുമുറ്റം ഖത്തര്‍. പെരുന്നാള്‍ ദിവസം ഈദ് സ്‌നേഹപ്പൊതി എന്ന പേരില്‍ സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ചാണ് നടുമുറ്റം പെരുന്നാള്‍ ആഘോഷം നടത്തുന്നത്.

city exchange

പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് നടുമുറ്റം ഈദ് സ്‌നേഹപ്പൊതി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടുമുറ്റം പെരുന്നാളില്‍ സ്‌നേഹപ്പൊതി വിതരണം നടത്തുന്നുണ്ട്.

നടുമുറ്റം പ്രവര്‍ത്തകരായ വനിതകള്‍ പെരുന്നാള്‍ ദിനത്തില്‍ വീടുകളില്‍ തയ്യാറാക്കിയ ഉച്ചഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് സ്‌നേഹപ്പൊതിയിലേക്ക് കൈമാറിയാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷണം എത്തിക്കുന്നത്. റമദാന്‍ അവസാനത്തെ ദിവസങ്ങളാവുന്നതോടെ നടുമുറ്റം ഏരിയകള്‍ വഴി ആവശ്യക്കാരുടെ കണക്കെടുത്താണ് ഭക്ഷണക്കിറ്റുകളുടെ വിതരണം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ആയിരത്തിലധികം പേര്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹപ്പൊതി കൈമാറും.

നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഓഫീസില്‍ ടീം വെല്‍ഫെയറിന്റെയും നടുമുറ്റം പ്രവര്‍ത്തകരുടെയും സഹായത്തോടു കൂടിയാണ് സ്‌നേഹപ്പൊതി വിതരണം നടക്കുക. പരിപാടിക്ക് നടുമുറ്റം കേന്ദ്ര, ഏരിയ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!