

ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫിസിയോതെറപ്പിസ്റ്റുകളുടെ കൂട്ടായ്മയായ ഐ പി എഫ് ക്യു 2024- 2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുഹമ്മദ് ഷാഫി (ഉപദേശക സമിതി ചെയര്‍മാന്‍), ഷീന മരിയ ജോണ്‍ (പ്രസി), പ്രശോഭ് ജേക്കബ് (വൈസ് പ്രസി), ഷാഹിര്‍ എം ടി (ജന സെക്ര), നിവേദിത വിശ്വനാഥന്‍ (ജോ സെക്ര), ഷാനവാസ് നീലിക്കണ്ടി (ട്രഷ) എന്നിവരെ കോര്‍ കമ്മിറ്റി അംഗങ്ങളായും സുള്‍ഫിക്കര്‍, മുഹമ്മദ് ഹുസൈന്‍, രേഷ ഗൗരവ്, ജസ്മാന്‍ അബ്ദുല്‍ കാദര്‍, അരുണ്‍ കൃഷ്ണന്‍, നികേഷ് ബാലന്‍ എന്നിവരെ മാനേജിങ് കമ്മിറ്റി ഭാരവാഹികളായും തെരഞ്ഞെടുത്തു.

വാര്‍വിക്ക് ഹോട്ടല്‍ ദോഹയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യ ബോധവത്കരണ പരിപാടികള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കായിക പരിപാടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മറ്റു സംഘടനകളുമായും സാമൂഹിക കൂട്ടായ്മകളുമായും സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു.
2011 മുതല്‍ ഖത്തറില്‍ ആരോഗ്യ ബോധവത്കരണം, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളുമായി സജീവ സാന്നിധ്യമാണ് ഐ പി എഫ് ക്യു.

