അംഗന്‍വാടിയുടെ പുതിയ കെട്ടിടം നിര്‍മാണോദ്ഘാടനം നടത്തി

Web Desk
1 Min Read

ആലുവ: കീഴ്മാട് പഞ്ചായത്ത് 8-ാം വാര്‍ഡ് 31-ാം നമ്പര്‍ അംഗന്‍വാടിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ 2024 -25 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28.83 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചിരുന്നു. അംഗന്‍വാടിയുടെ നിര്‍മ്മാണ ഉദ്്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസ്സി സെബാസ്റ്റ്യന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ റസീന നജീബ്, എല്‍സി ജോസഫ്, അംഗങ്ങളായ കെ എ ജോയ്, കെ കെ സതീശന്‍, ടി ആര്‍ രജീഷ്, ഹിത ജയകുമാര്‍, സഹകരണ ബാങ്ക് പ്രസിഡന്റ്മാരായ പി എ മുജീബ്, മീതിയന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഡുമെമ്പര്‍ ടി പി അബ്ദുല്‍ അസീസ് സ്വാഗതവും അംഗന്‍വാടി അധ്യാപിക ബീന നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!