

കൊച്ചി: വി പി എസ് ലേക്‌ഷോറിലെ നെഫ്രോളജി ഡയറക്ടറും റീനൽ ട്രാൻസ്‌പ്ലാന്റ് സർവീസസ് മേധാവിയുമായ ഡോ. എബി എബ്രഹാമിന് കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ (ഐ എസ് ഒ ടി) 2023 കോൺഫറൻസിൽ ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ ഫെലോഷിപ്പ് ലഭിച്ചു. വൃക്ക മാറ്റിവയ്ക്കൽ മേഖലയിൽ അദ്ദേഹം നൽകിയ മികച്ച സഭാവനകൾക്കാണ് ഈ അംഗീകാരം.

അവയവം മാറ്റിവയ്ക്കൽ മേഖലയിൽ മാതൃകാപരമായ പ്രതിബദ്ധതയും മികച്ച നേതൃത്വവും പ്രകടമാക്കിയ വ്യക്തികൾക്ക് നൽകുന്ന ആദരണീയമായ ബഹുമതിയാണ് എഫ് ഐ എസ് ഒ ടി ഫെലോഷിപ്പ്.
