
ആലുവ: ആലുവ ഗവണ്‍മെന്റ് സര്‍വ്വന്റ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്തു വന്നിരുന്ന രഹന സി കൃഷ്ണകുമാറിന് യാത്രയയപ്പ് നല്‍കി.

സംഘം പ്രസിഡണ്ട് എന്‍ കെ സുജേഷ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം ഐ സിറാജ് അധ്യക്ഷത വഹിച്ചു. കെ എ കൃഷ്ണകുമാര്‍, എം കെ ബീന, സി വി ലത,
രജനി ഗോപാലകൃഷ്ണന്‍, സി വി അരുണ്‍കുമാര്‍, ഇ പി ആനന്ദ്, പി സി ലൈജു, ദിവ്യമോള്‍ രാജു എന്നിവര്‍ പ്രസംഗിച്ചു.
