

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു. ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ആക്ടിങ് പ്രസിഡന്റായി ചുമതല വഹിക്കുകയായിരുന്നു യു എന്‍ പി നേതാവായ റനില്‍ വിക്രമസിംഗെ.

ശ്രീലങ്ക പൊതുജന പെരുമനയുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമയെയാണ് റനില്‍ പരാജയപ്പെടുത്തിയത്. 225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 134 വോട്ടുകള്‍ റനില്‍ വിക്രമസിംഗെ നേടിയപ്പോള്‍ അലഹപ്പെരുമയ്ക്ക് 82 വോട്ടു ലഭിച്ചു. ജനത വിമുക്തി പെരുമന നേതാവ് അനുര കുമാര ദിസനായകെയ്ക്കു മൂന്നു വോട്ട് മാത്രമാണ് ലഭിച്ചത്. നാല് വോട്ടുകള്‍ അസാധുവായി.
