കുവൈത്തില്‍ യു എസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണു; ജീവനക്കാര്‍ രക്ഷപ്പെട്ടു

Web Desk
1 Min Read

കുവൈത്ത് സിറ്റി: യു എസ് യുദ്ധവിമാനങ്ങള്‍ കുവൈത്തില്‍ തകര്‍ന്നു വീണതായി കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. വിമാനത്തിലെ ജീവനക്കാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു.
തകര്‍ന്നുവീണ വിമാനങ്ങളുടെ കൃത്യമായ എണ്ണവും അപകടങ്ങളുടെ കാരണവും വ്യക്തമല്ല. സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

city exchange

ഉടന്‍ തിരച്ചില്‍- രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ജീവനക്കാരെ ഒഴിപ്പിച്ച് വൈദ്യപരിശോധനക്കും ചികിത്സയ്ക്കുമായി ആശുപത്രിയിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു.
ഇറാന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച് കുവൈത്തില്‍ തകര്‍ന്ന യു എസ് വിമാനത്തെ ഇറാനിയന്‍ സായുധസേന ലക്ഷ്യമിട്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഓണ്‍ലൈന്‍ ദൃശ്യങ്ങളില്‍ കുവൈത്തിലെ അല്‍ ജഹ്‌റ പ്രദേശത്ത് ആകാശത്തു നിന്ന് ഒരു സൈനിക വിമാനം താഴേക്ക് പതിക്കുന്നതും അതേ ദൃശ്യത്തില്‍ ഒരാള്‍ പാരഷൂട്ടിലൂടെ ഇറങ്ങുന്നതും കാണാം.

വായു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. അനേകം മിസൈലുകള്‍ റഡാറില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിമാനങ്ങളെ ഭീഷണിയായി തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2025-ല്‍ യു എസ് നേവി സ്വന്തം യുദ്ധവിമാനങ്ങളില്‍ ഒന്നിനെ എതിരാളികളുടെ ക്രൂയിസ് മിസൈല്‍ എന്ന് തെറ്റിദ്ധരിച്ച് വെടിവച്ചിരുന്നു.

കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ നല്‍കിയ വിവരമനുസരിച്ച് മിന അല്‍ അഹമദി റിഫൈനറിയില്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ക്ക് ചെറിയ പരിക്കേറ്റതായി അറിയിച്ചു.

- Advertisement -
Ad image

റുവൈത്തിയ, സല്‍വ മേഖലകളില്‍ ഭൂരിഭാഗം ഡ്രോണുകളും തടഞ്ഞതായി ഡിഫന്‍സ് ഡയറക്ടര്‍ ജനറലിനെ ഉദ്ധരിച്ച് കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!