Community
എ എഫ് സി ആഘോഷങ്ങളുടെ ഭാഗമായി കത്താറയില്‍ ഇന്ത്യന്‍ കലാ പ്രകടനങ്ങള്‍

ദോഹ: ഖത്തറിന്റെ സാംസ്‌കാരിക കേന്ദ്രമായ കത്താറയില്‍ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023-നോടനുബന്ധിച്ചുള്ള പരിപാടികളുടെ ഭാഗമായി ബോളിവുഡ് തീം പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നു. ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടികള്‍ ജനുവരി 26ന് വൈകിട്ട് അഞ്ചിന് നടക്കും.


കത്താറ ബില്‍ഡിംഗ് നമ്പര്‍ 12ന് പിറകില്‍ നടക്കുന്ന ആഘോഷത്തില്‍ മറാത്തി ഡോള്‍ താഷ, കേരളത്തിന്റെ കൈകൊട്ടിക്കളി, ചെണ്ടമേളം, രാജസ്ഥാനി നാടോടി നൃത്തം, പുലികളി, തെലുങ്ക് നാടോടി നൃത്തം, മറാത്തി നാടോടി നൃത്തം മംഗള്‍ഗൗര്‍ എന്നിവ അരങ്ങേറും.

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ ഭാഗമായി കത്താറ പരമ്പരാഗതവും സമകാലികവുമായ കലാരൂപങ്ങളുടെ മികച്ച പ്രകടനങ്ങളാണ് ഒരുക്കുന്നത്.


