പ്രവാസികളുടെ ആരോഗ്യ സംരക്ഷണം: ബഹ്‌റൈനില്‍ ഫിറ്റ് ഫോറിന് തുടക്കം

Web Desk
1 Min Read

മനാമ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി ഫിറ്റ്‌ഫോറിന് ബഹ്‌റൈനില്‍ തുടക്കമായി. ഖമീസ് അല്‍ മജ്ദ് സ്‌കൂളില്‍ നടന്ന ഫിറ്റ് ഫോര്‍ കിക്കോഫില്‍ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പ്രവാസി മലയാളികള്‍ പങ്കെടുത്തു. ഐ സി എഫ് ഇന്റര്‍നാഷ്ണല്‍ ഡെപ്യൂട്ടി പ്രസിഡണ്ട് കെ സി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു

city exchange

പരിശീലന സെഷന് ഡോ. മുഹമ്മദ് ശരീഫ് നേതൃത്വം നല്‍കി. കൃത്യമായ വ്യായാമം ശീലമാക്കിയാല്‍ ആരോഗ്യമുള്ള മനസ്സും ശരീരവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളില്‍ അധികപേരും അനിയന്ത്രിതമായ ഭക്ഷണ രീതിയും താളം തെറ്റിയ ഉറക്കവുമാണ് പിന്തുടരുന്നത്. നാം ക്ഷണിച്ചു വരുത്തുന്ന പല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് നിരന്തരമായ വ്യായാമമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ആക്ടിവിറ്റിയും മറ്റും ഉള്‍പ്പെടുത്തിയ വ്യത്യസ്ത രീതിയാണ് ഫിറ്റ്ഫോര്‍ പിന്തുടരുന്നത്. ബഹ്‌റൈനിലെ നാല്പത് കേന്ദ്രങ്ങളിലായി നിലവില്‍ വന്ന ഫിറ്റ് ഫോര്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വ്യായാമക്കൂട്ടായ്മകള്‍ തുടര്‍ ദിവസങ്ങളില്‍ സജീവമാവും.

കെ കെ അബൂബക്കര്‍ ലത്വീഫി, ശമീര്‍ പന്നൂര്‍, സിയാദ് വളപട്ടണം, ഷംസുദ്ധീന്‍ പൂക്കയില്‍, അബ്ദുസ്സമദ് കാക്കടവ്, നൗഷാദ് മുട്ടുന്തല, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ കിക്കോഫിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!