
ദോഹ: മലപ്പുറം ജില്ലാ രൂപീകരണ ദിനം മജെസ്റ്റിഖ് ഐ സി സിയില്‍ ആഘോഷിച്ചു. പരിപാടി ചെയര്‍മാന്‍ അഷറഫ് ചിറക്കല്‍ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗം ഹുസൈന്‍ കടന്നമണ്ണ മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയര്‍മാന്‍ ഹൈദര്‍ ചുങ്കത്തറ, റഊഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി, വിനോദ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആഘോഷ പരിപാടിയില്‍ പ്രസിഡന്റ് നിഹാദ് അലി അധ്യക്ഷത വഹിച്ചു. ആര്യ പ്രദീപ് സ്വാഗതവും ശീതള്‍ പ്രശാന്ത് നന്ദിയും പറഞ്ഞു.
