
ദോഹ: ഇന്സ്റ്റിറ്റിയൂഷന് ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തര്‍ ചാപ്റ്റര്‍ എന്റര്‍പ്രൈസ് എ ഐ ഗവര്ണന്സ് ആന്റ് റിസ്ക് മാനേജ്മെന്റ് എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

ചാപ്റ്റര്‍ ചെയര്മാന് അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന് ഓഫ് ഗ്ലോബല്‍ എഞ്ചിനീയേഴ്സിന്റെ പ്രസിഡന്റ് അഹമ്മദ് ജാസിം അല്‍ ജോലോ മുഖ്യാതിഥിയായിരുന്നു. ഗ്ലിമോറ ഇന്റര്‍നാഷണല്‍ സ്ഥാപകനും ഗ്രൂപ്പ് സി ഇ ഒയുമായ സന്തോഷ് ഖാര്‍ജെ വിശിഷ്ടാതിഥിയായിരുന്നു.

ഗ്ലിമോറ ഇന്റര്‍നാഷണലിലെ ജി ആര്‍സി പ്രാക്ടീസിന്റെ ബിസിനസ് അനലിസ്റ്റ് അര്‍ണവ് മുഖ്യപ്രഭാഷണം നടത്തി.
