കെ പി എ ക്യു ഖത്തര്‍ ഓപ്പണ്‍ കാരം ടൂര്‍ണമെന്റ് ജൂണ്‍ 26ന്

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന്‍ ഖത്തര്‍ (കെ പി എ ക്യു) സംഘടിപ്പിക്കുന്ന ഓപ്പണ്‍ കാരം ടൂര്‍ണമെന്റ് ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നുഐജയിലെ ലാസ ഹാളില്‍ നടക്കും.

city exchange

ഡബിള്‍സ് (ഔട്ട് തമ്പിംഗ്) വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാരം പ്രേമികളും കായികാസ്വാദകരും പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങള്‍ക്ക് വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

കായിക മത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ പി എ ക്യു പരിപാടി സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നല്‍കും.

മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് ഒരു ടീമിന് 80 ഖത്തര്‍ റിയാല്‍ ആണ്. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

- Advertisement -
Ad image

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 55816694, 50959633 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!