എം എ എം ഒ കോളേജ് അലുംനി ‘സ്‌പോര്‍ട്‌സ് വീക്ക്’ന് തുടക്കം

Web Desk
1 Min Read

ദോഹ: ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി മുക്കം എം എ എം ഒ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ സ്‌പോര്‍ട്‌സ് വീക്ക് പരിപാടിക്ക് തുടക്കം. ഇതിന്റെ ഭാഗമായി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

city exchange

ബര്‍വ വില്ലേജ് ശാന്തിനികേതന്‍ സ്‌കൂളില്‍ നടന്ന ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സില്‍ അഫ്‌സല്‍ കൊടുവള്ളി- ജാബിര്‍ കൊടുവള്ളി സഖ്യവും വനിതാ ഡബിള്‍സില്‍ ശഹ്ല- ഫായിസ സഖ്യവും കിഡ്‌സ് വിഭാഗത്തില്‍ ഇഹാന്‍- ലെനിന്‍ ഷാ സഖ്യവും ചാമ്പ്യന്‍മാരായി. പുരുഷ വിഭാഗം റണ്ണറപ്പായി സുഹൈല്‍ സാദിഖ് സഖ്യത്തെ തെരഞ്ഞെടുത്തു.

എം എ എം ഒ അലുംനി ഖത്തര്‍ ആക്ടിങ് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ നാസിഫ് മൊയ്തു ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ലബീബ് പാഴൂര്‍, എന്‍ കെ ഷമീര്‍, കെ നിഷാദ്, സി ടി ഫാരിസ്, ശംസുദ്ദീന്‍ കൊടുവള്ളി, അഫ്‌സല്‍ മാവൂര്‍, മെഹ്ഫില്‍, മുസ്തഫ കമാല്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. പ്രസിഡന്റ് ഇല്യാസ് കെന്‍സാ ഓണ്‍ലൈനില്‍ സംസാരിച്ചു.

അബ്ബാസ് മുക്കം, അബു യു സി സ്‌പോണ്‍സര്‍ നസീം, അല്‍ റബീഹ് പ്രധിനിധി തങ്ങള്‍ തുടങ്ങിയവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഇവന്റ് സ്‌പോണ്‍സറായ ലാല്‍കില റെസ്റ്റോറന്റ് വക്ര, ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ ജസീം, മെഡിക്കല്‍ സപ്പോര്‍ട്ട് ചെയ്ത നസീം അല്‍ റബീഹ് ഹോസ്പിറ്റലിനും ഉള്ള പ്രത്യേക ഉപഹാരങ്ങള്‍ ചടങ്ങില്‍ കൈമാറി. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്ദമംഗല്ലൂര്‍ സ്വാഗതവും ഷാഫി ചെറൂപ്പ നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!