ഖത്തറിലെ കോവിഡ് രോഗികള്‍ 923 പേര്‍

Web Desk
0 Min Read

ദോഹ: ഖത്തറില്‍ ഫെബ്രുവരി ഏഴിന് 923 കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലുള്ളവരില്‍ 754 പേര്‍ക്കും വിദേശങ്ങളില്‍ നിന്നും ഖത്തറില്‍ തിരികെയെത്തിയവരില്‍ 169 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

city exchange

നിലവില്‍ ഖത്തറില്‍ 12114 പേര്‍ക്കാണ് കോവിഡ് ബാധയുള്ളത്. ഇതുവരെയായി 346,546 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 1908 പേരാണ് കോവിഡ് മുക്തരായത്. ഇതുവരെയായി 333,780 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനകം മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെയായി 652 പേരാണ് ഖത്തറില്‍ മരിച്ചത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!