എല്‍ദാ സെപ്യാച്ചി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Web Desk
1 Min Read

പറവൂര്‍: ചാത്തനാട് എല്‍ദാ സെപ്യാച്ചി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ 31-ാം വാര്‍ഷികം പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലെ സിസ്റ്റര്‍ ഡോ. ഡെല്‍ഫി മെന്റസ് ഉദ്ഘാനം ചെയ്തു. ചാത്തനാട് സെന്റ് വിന്‍സന്റ് ഫെറര്‍ പള്ളി വികാരി ഫാ. ടോമി സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു.

city exchange

സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ അഡ്വ. ജിജി ഫ്രാന്‍സിസ് അവരസ്, ഏഴിക്കര പഞ്ചായത്ത് വാര്‍ഡ് അംഗം ഭുവനചന്ദ്രന്‍, ചില്‍ഡ്രന്‍സ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ബിജോയ് ആന്റു സ്രാമ്പിക്കല്‍, പ്രധാനാധ്യാപിക സിസ്റ്റര്‍ സീന ആന്റണി, പി ടി എ പ്രസിഡന്റ് നിമ്യ മിഥുന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച വിദ്യാര്‍ഥികളായ ജോഷ്വിന്‍ ഫ്രാന്‍സിസ്, ഇവാനിയ ജെയ്‌സണ്‍ എന്നിവര്‍ക്ക് ചില്‍ഡ്രന്‍സ് ഇന്‍ഡ്യ അവാര്‍ഡുകള്‍ സമ്മാനിച്ചു. വിദ്യാര്‍ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

Share This Article
Leave a Comment
error: Content is protected !!