‘വെയിലത്ത് നില്‍ക്കുന്നവരെ കാണാതെ പോവരുത്’ കവിതാസമാഹാരം പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: യുവകവികളില്‍ ശ്രദ്ധേയനായ വിജു വി രാഘവിന്റെ ‘വെയിലത്ത് നില്‍ക്കുന്നവരെ കാണാതെ പോവരുത്’ എന്ന പ്രഥമ കവിതാ സമാഹാരം പ്രശസ്ത സാഹിത്യകാരന്‍ വി ആര്‍ സുധീഷ് പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം ആദ്യകോപ്പി ഏറ്റുവാങ്ങി.

city exchange

കവിയും ഫോക്ലോറിസ്റ്റുമായ ഗിരീഷ് ആമ്പ്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുസ്തക പ്രസാധക എം എ ഷഹനാസ് ആമുഖഭാഷണം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് ഉഷസ്സ് പുസ്തകം പരിചയപ്പെടുത്തി.
തിലകന്‍ അനുസ്മരണസമിതി പ്രസിഡന്റ് ജഗത്മയന്‍ ചന്ദ്രപുരി, കവയത്രി ലിംസി ആന്റണി, പൊതുപ്രവര്‍ത്തകന്‍ സി പി സതീഷ്, ചിത്രകാരന്‍ നിയതി ശ്രീകുമാര്‍, നാടന്‍പാട്ട് കലാകാരന്‍ ജയകൃഷ്ണന്‍ വേങ്ങേരി, ഇല സാംസ്‌കാരികവേദി അംഗം സീനത്ത് ടി എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കവയത്രി വിജിഷാ വിജയന്‍ സ്വാഗതവും കവി വിജു വി രാഘവ് മറുമൊഴിയും പറഞ്ഞു. മാക്ബത്ത് പബ്ലിക്കേഷന്‍സാണ് കവിതാസമാഹാരത്തിന്റെ പ്രസാധകര്‍.

പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നടന്ന കവിയരങ്ങ് കവിയും ഗാനരചയിതാവുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ് ഉദ്ഘാടനം ചെയ്തു. സുരേഷ് പാറപ്രം അധ്യക്ഷത വഹിച്ചു. ബിനേഷ് ചേമഞ്ചേരി, ലിംസി ആന്റണി, വിജിഷ വിജയന്‍, വിജീഷ് പരവരി, സുബീഷ് അരിക്കുളം, സീനത്ത് ടി എം, സുധീഷ് നടുതുരുത്തി, വിജു വി രാഘവ് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ജയകൃഷ്ണന്‍ വേങ്ങേരി നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!