സ്‌ക്വാഷ് പാലിയേറ്റീവ് വിംഗ് വിപുലീകരണം

Web Desk
1 Min Read

കോഴിക്കോട്: കഴിഞ്ഞ 40 വര്‍ഷക്കാലമായി കലാ- സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി വരുന്ന മാത്തോട്ടം സ്‌ക്വാഷിന്റെ പാലിയേറ്റീവ് വിംഗിന്റെ വിപുലീകരണത്തിന്റെ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍ പൊതു മരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. പോസ്റ്റ് കോവിഡ് രോഗികള്‍ക്ക് ഏറ്റവും ആവശ്യമായി വരുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, കൂടാതെ വീല്‍ചെയര്‍, വാക്കര്‍, എയര്‍ ബെഡ്, വാട്ടര്‍ ബെഡ്, നെബുലൈസര്‍ തുടങ്ങി ഏഴു ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കി നിര്‍ദ്ദനരായ രോഗികള്‍ക്ക് നല്‍കാന്‍ ഒരുക്കിയിട്ടുണ്ട്.

city exchange

മാത്തോട്ടത്ത് ചേര്‍ന്ന ചടങ്ങില്‍ സ്‌ക്വാഷ് പ്രസിഡണ്ട് എ വി റഷീദ് അലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ നവാസ് വാടിയില്‍, ടി കെ ഷെമീന, സുരേഷ്, ജനറല്‍ സെക്രട്ടറി കെ കെ മുഹമ്മദ് ഇക്ബാല്‍, സെക്രട്ടറി കെ എം സിറാജ്, കണ്‍വീനര്‍ പി എം അബ്ദുസ്സലാം, ട്രഷറര്‍ സാദിക്കലി എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!