

ബെയ്‌റൂത്ത്: ഇസ്രായേല്‍ സൈന്യത്തിന്റെയും സെന്‍ട്രല്‍ ടെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനം ഡ്രോണുകള്‍ ഉപയോഗിച്ച ആക്രമിച്ചതായി ഹിസ്ബുല്ല ടെലഗ്രാമില്‍ വ്യക്തമാക്കി.

പൊട്ടിത്തെറിക്കുന്ന ഡ്രോണുകളുടെ സ്‌ക്വാഡ്രനാണ് ഇസ്രായേലില്‍ വ്യോമാക്രമണം നടത്തിയത്. ആളപായമുണ്ടായതായി വിവരങ്ങളില്ല.

മൗണ്ട് ലെബനന്‍ ഗവര്‍ണറേറ്റിലെ ദവ്‌ഹെത് അരമൗണ്‍ ഗ്രാമത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ ഗാസയിലെ അഭയ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിച്ചതായി യു എന്‍ അറിയിച്ചു. ഗാസയിലെ ഇസ്രായേലിന്റെ വംശഹത്യയില്‍ 2023 ഒക്ടോബര്‍ 7 മുതല്‍ 43,712 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 103,258 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ലെബനനില്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 3,365 പേര്‍ കൊല്ലപ്പെടുകയും 14,344 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

