മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ അമീര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി വ്യാഴാഴ്ച രാവിലെ ലുസൈല്‍ പ്രാര്‍ഥനാ മൈതാനത്ത് ആരാധകര്‍ക്കൊപ്പം മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥനയില്‍ പങ്കെടുത്തു.

city exchange

സര്‍വ്വശക്തനായ അല്ലാഹുവിനോട് മഴ പെയ്യണമെന്ന് അപേക്ഷിക്കുന്ന പ്രവാചകചര്യ പിന്തുടര്‍ന്നുള്ളതാണ് മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി തുടങ്ങി നിരവധി പ്രമുഖരും മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥനയില്‍ പങ്കെടുത്തു.

ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, നിരവധി മന്ത്രിമാര്‍ തുടങ്ങിയവരും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

- Advertisement -
Ad image

പ്രാര്‍ഥനയ്ക്ക് കാസേഷന്‍ കോടതി ജഡ്ജിയും സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. തഖീല്‍ സയര്‍ അല്‍ ശമ്മാരി നേതൃത്വം നല്‍കി. പ്രാര്‍ഥനയ്ക്കു ശേഷമുള്ള പ്രഭാഷണത്തില്‍ പാപമോചനത്തിനായി പ്രാര്‍ഥിക്കാനും കൂടുതല്‍ ദാനധര്‍മങ്ങള്‍ നല്‍കാനും ആരാധകരോട് അഭ്യര്‍ഥിച്ചു. ഒഴിച്ചുകൂടാനാവാത്ത അനുഗ്രഹമാണെന്നും മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥന പ്രധാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!