പ്രമേഹ പരിചരണ സാങ്കേതികവിദ്യയില്‍ രാജ്യം ഏറെ പിന്നില്‍: ആഗോള വിദഗ്ധര്‍

Web Desk
1 Min Read

കൊച്ചി: രാജ്യത്തെ പ്രമേഹ പരിചരണ മേഖല ഈ രംഗത്തെ സാങ്കേതിക മുന്നേറ്റത്തിന്റെ നേട്ടങ്ങള്‍ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ഡിടെക്കോണ്‍ 2024 രണ്ടാം ദിനത്തിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമേഹ ചികിത്സാ വിദഗ്ധര്‍ ഇക്കാര്യം പങ്കുവെച്ചത്.

city exchange

വികസിത രാജ്യങ്ങളില്‍, പ്രമേഹ പരിചരണത്തിനുള്ള സാങ്കേതികവിദ്യകള്‍ ഇന്‍ഷുറന്‍സ് ഉടമകളോ സര്‍ക്കാരോ ആണ് നല്‍കുന്നത്. കാരണം ഇവയില്‍ പലതും പ്രമേഹ പരിചരണത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ രംഗത്തെ സ്വീകാര്യത വളരെ കുറവാണ്. അജ്ഞതയാണ് ഇതിvd]Jz പ്രധാന കാരണം.

യു എസ് എയില്‍ നിന്നുള്ള ഡോ. റോബര്‍ട്ട് വിഗര്‍സ്‌കി, ഡോ. പ്രതീക് ചൗധരി (യു കെ), ഡോ. വിരല്‍ ഷാ (യു എസ്), ഡോ വാറന്‍ ലീ (സിംഗപ്പൂര്‍), ഡോ ജൂലിയ മേദര്‍ (ഓസ്ട്രിയ) തുടങ്ങിയവരാണ് ആശങ്ക പങ്കുവെച്ചത്.

ഡോ. വിഗര്‍സ്‌കി ഓട്ടോമേറ്റഡ് ഇന്‍സുലിന്‍ ഡെലിവറി സംവിധാനത്തെക്കുറിച്ച് സംസാരിച്ചു. ‘ഓട്ടോമേഷനിലെ മുന്നേറ്റം കൊണ്ട് ഇന്‍സുലിന്‍ ആവശ്യമുള്ളവര്‍ക്ക് ഗ്ലൂക്കോസ് കുറയുമെന്ന ഭയമില്ലാതെ ഇന്‍സുലിന് നല്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. ജ്യോതിദേവ് കേശവദേവും ഡോ. പ്രസന്നകുമാറും അധ്യക്ഷത വഹിച്ച സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

പ്രമേഹ ചികിത്സയില്‍ തുടര്‍ച്ചയായ ഗ്ലൂക്കോസ് മോണിറ്ററിങ്ങിന്റെ (സി ജി എം) പ്രസക്തി വര്‍ധിക്കുമെന്നും ഈ മേഖലയിലെ ഗവേഷണത്തില്‍ നിക്ഷേപം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ. വിരല്‍ ഷാ പറഞ്ഞു.

സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ വിവിധ സെഷനുകളില്‍ സാങ്കേതികവിദ്യയിലെ വെല്ലുവിളികള്‍, ഗര്‍ഭകാലത്തെ പ്രമേഹം, സി ജി എം പ്രയോഗം തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ സംസാരിച്ചു.

മൂന്നുദിവസത്തെ സമ്മേളനം ഞായറാഴ്ച സമാപിക്കും. പ്രമേഹ ചികിത്സാ രംഗത്ത് നിര്‍മിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചുള്ള ശില്‍പശാല ഞായറാഴ്ച നടക്കും.

TAGGED:
Share This Article
Leave a Comment
error: Content is protected !!