Community
മതിലകം സ്വദേശി ദോഹയില്‍ നിര്യാതനായി
ദോഹ: തൃശൂര്‍ മതിലകം സ്വദേശി പള്ളിപ്പാടത്ത് പരേതനായ മുഹമ്മദിന്റെ മകന്‍ യൂസഫ് (36) ദോഹയില്‍ നിര്യാതനായി. ലുലുവില്‍ സൂപ്പര്‍വൈസറായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഭാര്യ: ഷഹീന. മകള്‍: ഐസ. മാതാവ്: ഐഷാബി. സഹോദരങ്ങള്‍: ഹബീബ്, മെഹബൂബ്, സഹാബ്, സുബൈദ, റഹ്മത്ത്, ഹഫ്‌സത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് മതിലകം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


