കാല്‍പന്തിന്റെ ആവേശത്തിലേക്ക് സാല്യൂട്ടേഷന്‍ ടു ഖത്തറുമായി മോഹന്‍ലാലും

Web Desk
1 Min Read

ദോഹ: കാല്‍പന്തിന്റെ ലോകമേളയ്ക്കായി ലോകം മുഴുവന്‍ ഖത്തറിലെത്തുമ്പോള്‍ ആവേശത്തിന് കൂട്ടായി മലയാള ചലച്ചിത്ര താരം മോഹന്‍ലാലുമുണ്ടാകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മോഹന്‍ലാല്‍സ് സാല്യൂട്ടേഷന്‍ ടു ഖത്തര്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് മോഹന്‍ലാല്‍ എത്തുന്നത്.

city exchange

ഒക്ടോബര്‍ 30നാണ് സാല്യൂട്ടേഷന്‍ ടു ഖത്തര്‍ പരിപാടി അരങ്ങേറുന്നത്. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ഒലിവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്കുമായി ചേര്‍ന്നാണ് മോഹന്‍ലാല്‍സ് സാല്യൂട്ടേഷന്‍ ടു ഖത്തര്‍ സംഘടിപ്പിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ്, ഇവന്റ് ഓര്‍ഗനൈസര്‍ ജോണ്‍ തോമസ്, മിബു തോമസ്, ഒലിവ് സുനോ റേഡിയോ നെറ്റ്‌വര്‍ക്ക് സഹസ്ഥാപകരും മാനേജിംഗ് ഡയറക്ടര്‍മാരുമായ കൃഷ്ണകുമാര്‍ അമീര്‍ അലി എന്നിവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!