

ദോഹ: മികച്ച ഗുണനിലവാരം നിലനിര്‍ത്തിയതിന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ ഹൈവേ പ്രൊജക്ട് ഡിപ്പാര്‍ട്ട്‌മെന്റ് ക്വാളിറ്റി എക്‌സലന്‍സ് പുരസ്‌ക്കാരം മിസൈമീര്‍ എക്‌സ്പ്രസ്‌വേ പ്രൊജക്ടിന്.

ഹൈവേ പ്രൊജക്ട് വിഭാഗം മാനേജര്‍ എന്‍ജിനിയര്‍ ബാദര്‍ മുഹമ്മദ് ദര്‍വീഷില്‍ നിന്നും പാഴ്‌സണ്‍സ് ഇന്റര്‍നാഷണല്‍ ഖത്തര്‍ സൂപ്പര്‍വിഷന്‍ കണ്‍സള്‍ട്ടന്റ് പ്രൊജക്ട് ഇന്‍ചാര്‍ജ് എന്‍ജിനിയര്‍ അഹമ്മദ് എല്‍ഫെക്കിയും ക്വാളിറ്റി മാനേജര്‍ എന്‍ജിനിയര്‍ വിനോദ് പി ബാലനും പുരസ്‌ക്കാരം ഏറ്റുവാങ്ങി.

മിസൈമീര്‍ എക്സ്പ്രസ്വേയില്‍ ഇരുഭാഗത്തേക്കുമായി എല്ലാവിധ സര്‍വീസുകളും ചേര്‍ത്ത് കോണ്‍ക്രീറ്റ് സെഗ്മെന്റലോടെ 4 ലൈന്‍ കാരേജ്‌വേ 1.20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്ട്രാഡോസ് കേബിള്‍ സ്റ്റേ ബ്രിഡ്ജും ഉള്‍പ്പെടുന്നുണ്ട്.

