ക്യൂ ഗെറ്റ് ഖത്തര്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജിന്റെ ഖത്തറിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ക്യു ഗെറ്റ് ഖത്തര്‍ പരിസ്ഥിതി ദിനം – 2026 വിവിധ പരിപാടികളോടെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിലെ തങ്ങളുടെ കൃഷിയിടത്തില്‍ ആഘോഷിച്ചു.

city exchange

കൃഷിയിടത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ കൂടി പങ്കാളികളാക്കിയാണ് പരിസ്ഥിതി ദിനം ആഘോഷമാക്കിയത്. ‘നമ്മുടെ പെരുമാറ്റം നമ്മുടെ പരിസ്ഥിതിയില്‍ പ്രതിഫലിക്കുന്നു’ എന്ന ഈ വര്‍ഷത്തെ ഖത്തര്‍ പരിസ്ഥിതി ദിന പ്രമേയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഇളം തലമുറയില്‍ പാരിസ്ഥിക അവബോധം വളര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. പുതിയ തൈകള്‍ നട്ടും കളകള്‍ പറിച്ചും വിളവെടുപ്പ് നടത്തിയും കുട്ടികള്‍ ഈ ദിനം വേറിട്ടൊരു അനുഭവമാക്കി.

പുസ്തകങ്ങളില്‍ വായിച്ചറിഞ്ഞ കൃഷിപാഠങ്ങള്‍ പരിശീലിക്കാനും നേരിട്ട് മനസ്സിലാക്കാനും കുട്ടികള്‍ക്ക് ലഭിച്ച വലിയ അവസരമായി പരിസ്ഥിതി ദിനാഘോഷം. നാം കഴിക്കുന്ന ഭക്ഷണം എവിടെ നിന്ന് വരുന്നുവെന്നും അത് വിളയിക്കാന്‍ കര്‍ഷകന്‍ എത്രത്തോളം അധ്വാനിക്കുന്നുവെന്നും അവര്‍ അനുഭവിച്ചറിഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ക്യൂ ഗെറ്റ്, എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ ജൈവിക രീതിയില്‍ കൃഷി നടത്തി വരുന്നു. കഴിഞ്ഞ സീസണില്‍ 300 കിലോഗ്രാമില്‍ കൂടുതല്‍ വിളവെടുത്തിരുന്നു. ഈ സീസണിലെ വിളവെടുപ്പിന്റെ ഉദ്്ഘാടനവും ഖത്തര്‍ പരിസ്ഥിതി ദിനത്തില്‍ നടന്നു.

- Advertisement -
Ad image

ക്യുഗെറ്റ് പ്രസിഡണ്ട് സാലിഹുദ്ദീന്‍ കെ എം ആഘോഷ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചു. ക്യുഗെറ്റിന്റെ മുതിര്‍ന്ന അംഗങ്ങളായ മാത്യു ഫ്രാന്‍സിസ്, ജോണ്‍ ഇ ജെ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ ഭാരവാഹികളായ നിഷാബ്, ഷാഹില്‍, പ്രഫുല്‍ രാജ്, ഷബീബ് ഹസ്സന്‍, നസീഫ് സനീല്‍, മുന്‍ ഭാരവാഹികളായ ഗോപാല്‍ റാവു, അഖില്‍ സി കെ, ലക്ഷ്മി ശ്രീധരന്‍, ഷഹ്‌ന ബീവാത്തു, ഡയസ് തോട്ടന്‍, ഇര്‍ഷാദ് ഷാഫി, ഫസിന്‍, ലൗബിന്‍, സോണി പോള്‍, സലിം എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.
റോബിന്‍ ജോസ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!