ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: യുവനേതാവ് ഷുഹൈബ് എടയ്യന്നൂരിന്റെ എട്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഷമീര്‍ മട്ടന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് താജുദ്ദീന്‍ ചീരക്കുഴി ഉദ്ഘാടനം ചെയ്തു.

city exchange

സുരേഷ് കരിയാട് മുഖ്യപ്രഭാഷണം നടത്തി. ഇന്‍കാസ് നേതാക്കളായ കെ വി ബോബന്‍, കെ കെ ഉസ്മാന്‍, എബ്രഹാം കെ ജോസഫ്, ബഷീര്‍ തുവാരിക്കല്‍, അഹദ് മുബാറക്, അന്‍വര്‍ സാദത്ത്, ജൂട്ടാസ് പോള്‍, അഷ്റഫ് നന്നംമുക്ക്, ശ്രീരാജ് എം പി, ജിഷ ജോര്‍ജ്ജ്, മുഹമ്മദ് എടയ്യന്നൂര്‍ തുടങ്ങിയവര്‍ ഷുഹൈബിനെ അനുസ്മരിച്ച് സംസാരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി പിയാസ് മാച്ചേരി സ്വാഗതവും ട്രഷറര്‍ അഭിഷേക് മാവിലായി നന്ദിയും പറഞ്ഞു.

യോഗത്തിന് മുന്നോടിയായി ഷുഹൈബിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു.

Share This Article
Leave a Comment
error: Content is protected !!