
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍ കെ ബി അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രീത റെജികുമാര്‍, ഡോ. ദിവ്യരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, യു കെ ബിന്ദു, നദീറ വളപ്പില്‍, എസ് എസ് രേഖ, കെ ബി സബ്‌ന, സൗമ്യ പോള്‍, അസ്ന യൂസുഫ് എന്നിവര്‍ പ്രസംഗിച്ചു.

റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ വിദഗ്ധ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
