

പയ്യന്നൂര്‍: സംസ്ഥാനത്തിനകത്തും പുറത്തും നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകി ജനശ്രദ്ധ നേടിയ ഖത്തര്‍ കെ എം സി സിയുടെ പയ്യന്നൂര്‍ ഘടകം നല്‍കുന്ന ധനസഹായം കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ ടി സഹദുല്ല മുന്‍ സംസ്ഥാന സാമൂഹ്യ സുരക്ഷാ പദ്ധതി ചെയര്‍മാന്‍ കക്കുളത്ത് അബ്ദുല്‍ ഖാദറിന് കൈമാറി.

പയ്യന്നൂരിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന കെ എം സി സി സെക്രട്ടറി റഹീസ് പെരുമ്പ, ഭാരവാഹി അബ്ദുല്‍ ഗഫൂര്‍, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എസ് എ ശുക്കൂര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ കെ അശ്‌റഫ്, മുന്‍സിപാലിറ്റി മുസ്‌ലിം ലീഗ് പ്രസിഡണ്ട് വി കെ പി ഇസ്മായില്‍ ഹാജി, രാമന്തളി ശാഖാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍, പി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ടി പി മുഹമ്മദ് കുഞ്ഞി ഹാജി, എം സി അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
