Community
വയനാട് മെഡിക്കല്‍ കോളജില്‍ ഐ സി എഫിന്റെ ഓക്‌സിജന്‍ പ്ലാന്റ് സെപ്തംബറില്‍ കമീഷന്‍ ചെയ്യും
മാനന്തവാടി: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വയനാട് മെഡിക്കല്‍ കോളജില്‍ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റ് സെപ്തംബര്‍ മാസത്തോടെ സജ്ജമാകും. ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഓക്‌സിജന്‍ പ്ലാന്റിന്റെ കപ്പാസിറ്റി 1178 ലിറ്ററാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു പ്ലാന്റ് സ്ഥാപിക്കാന്‍ ഐ സി എഫ് രംഗത്തിറങ്ങിയത്. ആരോഗ്യ വകുപ്പും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും ആവശ്യപ്പെട്ടതു പ്കരാം ഏറ്റവും അനിവാര്യമെന്ന് ബോധ്യപ്പെട്ട വയനാട് മെഡിക്കല്‍ കോളജ്, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പ്ലാന്റുകള്‍ നല്കുന്നത്. ഇതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ മര്‍ക്കസ് നോളജ് സിറ്റിയില്‍ ജൂലൈ ഏഴിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ കൈമാറിയിരുന്നു.


കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം എന്ന ഐ സി എഫ്.


